Breaking News

അപ്രഖ്യാപിത പവര്‍ കട്ട്; പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി


യുഡിഎഫ് ഗവണ്‍മെന്റിന്റെ അപ്രഖ്യാപിത പവര്‍ കട്ടില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതി നീലേശ്വരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നീലേശ്വരത്ത് പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധയോഗം വ്യാപാരി വ്യവസായി ജില്ലാ ട്രഷറര്‍ ഉദയകുമാര്‍ പാലായി ഉദ്ഘാടനം ചെയ്തു. എം രാജന്‍ അധ്യക്ഷത വഹിച്ചു. കെ മോഹനന്‍, വി.വി കരുണാകരന്‍, രവി ആറ്റിപ്പില്‍, പി കെ രതീഷ്, ശശി, എ ആജാ എന്നിവര്‍ സംസാരിച്ചു. 

No comments