കാന്തപുരത്തെ സന്ദർശിച്ച് മലേഷ്യൻ പ്രധാനമന്ത്രി
മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം കോഴിക്കോട് കാരന്തൂർ മർക്കസിലെത്തി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തി.
അഞ്ച് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി ഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്ക് ശേഷമാണ് അദ്ദേഹം കോഴിക്കോടെത്തിയത്. ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ എക്സലൻസ് അവാർഡ് ചടങ്ങിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ മലേഷ്യൻ പ്രധാനമന്ത്രിക്ക് അവാർഡ് സമ്മാനിച്ചു.
സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട്, കാരന്തൂർ എന്നിവിടങ്ങളിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഒരുക്കിയത്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും കാന്തപുരത്തിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് മർക്കസിലെത്തി.
തുടർന്ന് ഇരുവരും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരോടും എ.പി. വിഭാഗം സമസ്ത നേതാക്കളോടും കൂടിക്കാഴ്ച നടത്തി. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായും ഇരുവരും പ്രത്യേക കൂടിക്കാഴ്ച നടത്തുകയും പാണക്കാട് കുടുംബവുമായുള്ള പഴയ ബന്ധങ്ങളും ഓർമ്മകളും അദ്ദേഹം പുതുക്കുകയും ചെയ്തു.
No comments