സ്വർണ്ണമാണെന്ന് വിശ്വസിച്ചു മുക്കുപണ്ടം നൽകി അഞ്ചുലക്ഷം രൂപ തട്ടിയ സംഭവത്തിൽ സ്ത്രീ അറസ്റ്റിൽ
കാസർകോട്: സ്വർണ്ണമാണെന്ന് വിശ്വസിച്ചു മുക്കുപണ്ടം നൽകി അഞ്ചുലക്ഷം രൂപ തട്ടിയ സംഭവത്തിൽ സ്ത്രീ അറസ്റ്റിൽ. കർണാടക സ്വദേശിനി ശാന്തി(50) ആണ് ചന്തേര പൊലീസിന്റെ പിടിയിലായത്. കൂട്ടുപ്രതി രാജുവിനെ പൊലീസ് തിരയുന്നു. ചെറുവത്തൂർ, പാക്കനാർ തീയേറ്ററിന് സമീപത്തെ എം അനീഷാണ് തട്ടിപ്പിനിരയായത്. 2016 മെയ് 30ന് രാവിലെ 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പാക്കനാർ തീയേറ്ററിന് സമീപത്ത് വച്ച് പ്രതികൾ സ്വർണ മാലയാണെന്നു പറഞ്ഞ് മുക്കുപണ്ടം നൽകി കബളിപ്പിക്കുകയായിരുന്നുവെന്ന് ചന്തേര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നു.
No comments