Breaking News

മാണിയമ്മ വണ്ണാത്തൻ തറവാട്ടിലെ കുടുംബസംഗമം അട്ടക്കണ്ടത്ത് നടത്തി


അട്ടക്കണ്ടം: മാണിയമ്മ വണ്ണാത്തൻ തറവാട്ടിലെ കുടുംബസംഗമം അട്ടക്കണ്ടത്ത് നടത്തി. കൂടുമ്പോൾ ഇമ്പമുള്ളത് കുടുംബം എന്ന കാഴ്ചപ്പാടിൽ ആകെ പുതിയൊരു അനുഭവമായി സംഗമം കുടുംബത്തിലെ മുതിർന്ന അംഗം വി. കരുണാകരൻ സംഗമം ഉദ്ഘാടനം ചെയ്തു. വി. നാരായണൻ അധ്യക്ഷത വഹിച്ചു. 90-ഓളം കുടുംബാംഗങ്ങൾ പങ്കെടുത്തു.

സംഗമത്തിൽ മുതിർന്ന അംഗങ്ങളായ വി. കരുണാകരൻ, മാധവി, ലക്ഷ്മി, ബാലാമണി, ഓമന എന്നിവരെയും മികച്ച യുവകർഷക അവാർഡ് ജേതാവ് രജനി മുന്നാടിനെയും പൊന്നാട അണിയിച്ച് ആദരിച്ചു. കുടുംബാംഗമായ ധ്രുവിക ശശീന്ദ്രന്റെ രണ്ടാം ജന്മദിനാഘോഷവും നടത്തി. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും വിവിധ മത്സരങ്ങളും സമ്മാനദാനവും നടന്നു.

പ്രവാസി കുടുംബാംഗങ്ങളുടെ നേതൃത്വത്തിലാണ് സംഗമം സംഘടിപ്പിച്ചത്. വി. രാജൻ സ്വാഗതവും ദീപ രാജീവൻ നന്ദിയും പറഞ്ഞു.


No comments