ജീവിതത്തിലേക്ക് തിരിച്ചുവരാൻ ബളാൽ കുഴിങ്ങാട് സ്വദേശി വിജിത്തിന് കൈത്താങ്ങാകാം; തുടർചികിത്സയ്ക്ക് 3 ലക്ഷം രൂപ ആവശ്യമാണ്
ബളാൽ: ബളാൽ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ കുഴിങ്ങാട് നിവാസിയായ വിജിത്തിന്റെ തുടർചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു.
ജീവിതത്തോട് പൊരുതുന്ന വിജിത്തിന്റെ വലതുകാലിൽ സുമനസ്സുകളുടെ സഹായത്തോടെ മൂന്ന് ശസ്ത്രക്രിയകൾ ഇതിനകം വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുണ്ട്. ചികിത്സയിലൂടെ ഇപ്പോൾ സ്വന്തമായി എഴുന്നേറ്റ് നിൽക്കാൻ കഴിയുന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്. വിജിത്തിന്റെ മുഖത്തെ ചെറിയ പുഞ്ചിരിയാണ് കുടുംബത്തിന്റെയും സഹായിച്ച സുമനസ്സുകളുടെയും പ്രതീക്ഷ.
എന്നാൽ പൂർണമായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താൻ ഇടതുകാലിന്റെ ഇടുപ്പിൽ ഒരു പ്രധാന ശസ്ത്രക്രിയ കൂടി ആവശ്യമാണ്. ഇതിനായി ഏകദേശം മൂന്ന് ലക്ഷം രൂപ ചെലവ് വരും. നിർധന കുടുംബത്തിന് ഇത്രയും വലിയ തുക ഒറ്റയ്ക്ക് കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് സഹായം തേടുന്നത്.
ഇതുവരെ വിജിത്തിന്റെ ചികിത്സയ്ക്കായി സഹായിച്ച എല്ലാവർക്കും കുടുംബം ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.
തളർന്നുപോയ ഒരു കൗമാരക്കാരന്റെ സ്വപ്നങ്ങൾക്ക് വീണ്ടും ചിറകേകാൻ നമുക്കും കൈകോർക്കാം. നമ്മളാൽ കഴിയുന്ന ചെറിയ സഹായം പോലും വിജിത്തിന്റെ ജീവിതത്തിലേക്കുള്ള വലിയൊരു ചുവടുവയ്പ്പായിരിക്കും. കഴിയുന്നവർ സഹായിച്ച് ഈ കാരുണ്യപ്രവർത്തനത്തിൽ പങ്കാളികളാകണമെന്ന് അഭ്യർത്ഥിക്കുന്നു.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
Account Name: THANKAMANI VIJAYAN
Account No: 44206782689
Branch: VELLARIKUNDU BRANCH
IFSC: SBIN0071104
Google Pay: 7907691753
UPI ID: thankamanivijayan390@oksbi
No comments