മിൽമ മലബാർ മേഖലാ ക്ഷീരോത്പാദക യൂണിയന്റെ കാസർഗോഡ് ജില്ലയിലെ മികച്ച ക്ഷീര സംഘത്തിനുള്ള 2025-26 വർഷത്തെ പുരസ്കാരം ബളാംതോട് ക്ഷീര സംഘത്തിന് ലഭിച്ചു
ബളാംതോട്: മിൽമ മലബാർ മേഖലാ ക്ഷീരോത്പാദക യൂണിയന്റെ കാസർഗോഡ് ജില്ലയിലെ മികച്ച ക്ഷീര സംഘത്തിനുള്ള 2025-26 വർഷത്തെ പുരസ്കാരം ബളാംതോട് ക്ഷീര സംഘത്തിന് ലഭിച്ചു.
കാസർഗോഡ് ഡയറിയിൽ വച്ച് നടന്ന ക്ഷീര സംഘം പ്രസിഡന്റുമാരുടെ യോഗത്തിൽ വച്ച് മിൽമ ചെയർമാൻ കെ എസ് മണി അവറുകളുടെ പക്കൽ നിന്നും സംഘം പ്രസിഡന്റ് വിജയകുമാരൻനായർ കെ. എൻ. സെക്രട്ടറി പ്രദീപ് കുമാർ സി. എസ്. എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
പതിനായിരം രൂപയും പ്രശസ്തി പത്രവുമടങ്ങിയതാണ് അവാർഡ്. മികച്ച ഗുണനിലവാരമുള്ള പാൽ നൽകിയ ക്ഷീര സംഘത്തിനുള്ള അവാർഡ് ബളാൽ ക്ഷീര സംഘത്തിനും മികച്ച ബി. എം. സി. സംഘത്തിനുള്ള അവാർഡ് നീർച്ചാൽ ക്ഷീര സംഘത്തിനും, കൂടുതൽ മിൽമ ഉത്പന്നങ്ങൾ വിറ്റഴിച്ച സംഘത്തിനുള്ള അവാർഡ് പള്ളിപ്പാറ ക്ഷീര സംഘത്തിനും, ബളാംതോട് ക്ഷീര സംഘത്തിനും ലഭിച്ചു. മിൽമ ഡയറക്ടർ പി പി നാരായണൻ അധ്യക്ഷത വഹിച്ചു.
മിൽമ മാനേജിംഗ് ഡയറക്ടർ എൻ. കെ. പ്രേംലാൽ 2025-26 വർഷത്തെ മേഖലാ യൂണിയൻ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു.
മലബാർ മിൽമ ഡയറക്ടർ കെ. സുധാകരൻ സ്വാഗതവും പി & ഐ ഡിസ്ട്രിക്റ്റ് ഓഫീസ് ഹെഡ് ഷാജി വി. നന്ദിയും പറഞ്ഞു.
ജോർജ് കുട്ടി ജേക്കബ്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, എം. ആർ. ഡി. എഫ്. കോഴിക്കോട്
ബോബി വില്ല്യംസ്, മാനേജർ, മിൽമ കാലിത്തീറ്റ ഫാക്ടറി, ഡോ. നന്ദന, അസി. മാനേജർ, കാലിത്തീറ്റ ഫാക്ടറി,
ഡോ. നിർമ്മൽ, അസി. മാനേജർ,പി& ഐ, മിൽമ, സ്വീറ്റി വർഗ്ഗീസ്,
മാനേജർ, കാസർഗോഡ് ഡയറി
ഷെൽന അരയാകണ്ടി എ. എം. പി. ഒ., ജിഷ ഫിലിപ്പ്, എ. ഡി. ഡി. ഒ., തുടങ്ങിയവർ സംബന്ധിച്ചു.
ഓഡിറ്റ് ക്ലാസിഫിക്കേഷൻ, പാൽ സംഭരണം, പാൽ ഗുണനിലവാരം,
കർഷക ക്ഷേമ പരിപാടികൾ, പൊതുജന സമ്പർക്ക പരിപാടികൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് മികച്ച ക്ഷീര സംഘത്തെ തിരഞ്ഞെടുക്കുന്നത്.
No comments