ബാങ്ക് ജീവനക്കാരിയായ ഭർതൃമതിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ബേക്കൽ : ബാങ്ക് ജീവനക്കാരിയായ ഭർതൃമതിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബേക്കൽ, കുന്നിൽ, ഹദ്ദാദ് നഗറിലെ വലിയവളപ്പിൽ ഹൗസിലെ പ്രിയ (40) ആണ് മരിച്ചത്. ഇന്ന് (ശനി) രാവിലെയാണ് പ്രിയയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പിന്നീട് പോസ്റ്റുമോർട്ടത്തിനായി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സൗത്ത് ഇന്ത്യൻ ബാങ്ക് കുമ്പള, ആരിക്കാടി ബ്രാഞ്ചിലെ ജീവനക്കാരിയാണ് പ്രിയ. ഭർത്താവ്; ദിനേശ് (കെഎസ്ഇബി സൂപ്രണ്ട് കാഞ്ഞങ്ങാട്). മക്കൾ: ശ്രീഹരി, ശ്രീപാർവ്വതി (ഇരുവരും വിദ്യാർത്ഥികൾ). പെരുമ്പള, കപ്പയടുക്കത്തെ അനന്തൻ-ഉഷ ദമ്പതികളുടെ മകളാണ് പ്രിയ. സഹോദരങ്ങൾ: ഹരീഷ്, പ്രീതി . ആ കാസർഗോഡ് വാർത്ത
No comments