Breaking News

ബേക്കൽ പാലത്തിനു സമീപത്ത് മത്സ്യ തൊഴിലാളിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട് : പുതിയ ഭഗവതി ബേക്കൽ പാലത്തിനു സമീപത്ത് മത്സ്യ തൊഴിലാളിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
ക്ഷേത്രത്തിനു സമീപത്തെ ഗോപാലൻ (64) ആണ് മരിച്ചത്. മത്സ്യബന്ധനത്തിനായി പുഴയിൽ ഇട്ടിരുന്ന വലയെടുക്കാൻ പോകുന്നതിനിടയിൽ അബദ്ധത്തിൽ ട്രെയിനിടിക്കുകയായിരുന്നുവെന്നു സംശയിക്കുന്നു. ഇന്ന് (ചൊവ്വ) രാവിലെ 8.15 മണിയോടെയാണ് അപകടം. വിവരമറിഞ്ഞ് ബേക്കൽ പൊലീസ് സ്ഥലത്തെത്തി. ഭാര്യ: പുഷ്പ. മക്കൾ: വിനീത്, വിശാൽ. ഒരു മരുമകൾ;സിലു സരസൻ. ഈ അറ്റ്ലസുകൾ പരിശോധിക്കുക

No comments