കാസർകോട് : ബേക്കൽ റെയിൽവേ മേൽപാലം അറ്റകുറ്റപ്പണിക്കായി അടച്ചതിനു പിന്നാലെ ഇതേ പാതയിൽ ചന്ദ്രഗിരിപ്പാലത്തിനും ബേക്കൽപാലത്തിനും സമീപങ്ങളിലായി തകർന്ന റോഡിന്റെ കോൺക്രീറ്റിങ് പ്രവൃത്തികൾക്കായി നാളെ (സെപ്റ്റംബർ 3) മുതൽ ഒക്ടോബർ 10 വരെ റോഡ് ഭാഗികമായി അടച്ചിടും. ഇതോടെ കാസർകോട്-കാഞ്ഞങ്ങാട് പാതയിൽ ഭാഗിക ഗതാഗതം നിയന്ത്രണം ഉണ്ടാകും. പള്ളിക്കരയിലെ പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വലിയ ചരക്കുവാഹനങ്ങൾ ഉൾപ്പെടെ ദേശീയപാത വഴിയാണ് നിലവിൽ പോകുന്നത്. അതിനാൽ ആ പ്രവൃത്തി പൂർത്തിയാകുമ്പോഴേക്കും ഈ രണ്ടിടങ്ങളിലെയും കോൺക്രീറ്റ് ജോലികൾ കൂടി ഒരേ സമയത്ത് തന്നെ തീർത്താൽ യാത്രക്കാർക്ക് ഏറെ ആശ്വാസമാകും.
No comments