Breaking News

ബേവിഞ്ച ജി.എം.യു.പി.എസ് കലോത്സവം 'കുന്നുമ്മോത്സവം 2026' പരിസ്ഥിതി ഫോട്ടോഗ്രാഫറും പുസ്‌തകവണ്ടിക്കാരനുമായ നബിൻ ഒടയഞ്ചാൽ ഉദ്ഘാടനം ചെയ്തു


ബേവിഞ്ച : ജി.എം. യു. പി.എസ് കലോത്സവം കുന്നുമ്മോത്സവം പരിസ്ഥിതി വന്യജീവി ഫോട്ടോഗ്രാഫറും പുസ്‌തകവണ്ടിക്കാരനുമായ നബിൻ ഒടയഞ്ചാൽ ഉദ്ഘാടനം ചെയ്തു. പ്രകൃതിയിലെ കുഞ്ഞു ജീവികളുടെയും സസ്യങ്ങളുടെയും ചലനങ്ങളും താളങ്ങളും സംഗീതവും തന്നെയാണ് ഏറ്റവും വലിയ കലോത്സവമെന്നും പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവർക്ക് കലാകാരനാകാൻ കഴിയുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

രണ്ടു ദിവസം നീണ്ടു നിന്ന കലോത്സവത്തിൽ വിവിധ ഇനങ്ങളിലായി 100ലധികം കുട്ടികൾ പങ്കെടുത്തു.

പ്രധാനാധ്യാപകൻ പ്രമോദ് കാടങ്കോട്ട് സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് കെ. ഗിരീശൻ അധ്യക്ഷത വഹിച്ചു. മദർ പി.ടി. എ പ്രസിഡണ്ട് ശ്രീമതി നിഷ കെ , സീനിയർ അസിസ്റ്റൻ്റ് ശ്രീമതി അശ്വിനി എം.വി സ്‌കൂൾ ലീഡർ ആദിനാഥ് എം.വി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. കലോത്സവ കൺവീനർ ശ്രീമതി പ്രിയ വി.വി നന്ദി പറഞ്ഞു

No comments