പുരോഗമന കലാസാഹിത്യ സംഘം നീലേശ്വരം ഏരിയ കൺവെൻഷൻ സംഘാടക സമിതി രൂപീകരിച്ചു...
ചായ്യോത്ത് : പുരോഗമന കലാസാഹിത്യ സംഘം നീലേശ്വരം ഏരിയ കൺവെൻഷൻ സെപ്റ്റംബർ 20 ചായ്യോത്ത് എൻ ജി സ്മാരക കലാവേദി ഓഡിറ്റോറിയത്തിൽ നടക്കും. കൺവെൻഷൻ വിജയിപ്പിക്കിന്നതിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം പു ക സ ജില്ലാ സെക്രട്ടറി ശ്രീ രവീന്ദ്രൻ കൊടക്കാട് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ അധ്യക്ഷനായിരുന്നു. കെ വി ദാമോദരൻ, ഡോക്ടർ എൻ പി വിജയൻ മാസ്റ്റർ, പി വി ശ്രീധരൻ മാസ്റ്റർ, കെ വേണുഗോപാലൻ, ബാബുരാജൻ മാസ്റ്റർ, രാജീവൻ ഇടവലത്ത്, കെ സത്യൻ എന്നിവർ സംസാരിച്ചു. കെ കെ നാരായൺ മാസ്റ്റർ സ്വാഗതവും ടി ഷാജി നന്ദിയും പറഞ്ഞു.
ഭാരവാഹികൾ
ടി വി രത്നാകരൻ (ചെയർമാൻ), പി വി ശ്രീധരൻ മാസ്റ്റർ ( വൈസ് ചെയർമാൻ)
ടി ഷാജി (കൺവീനർ )
അജി വി (ജോയിന്റ് കൺവീനർ)
No comments