ചെർക്കളയിൽ കാറിൽ ലഹരിമരുന്നുമായി യാത്ര; യുവാവും യുവതിയും പിടിയില്‍
കാസര്‍കോട് : കാറില്‍സഞ്ചരിക്കുകയായിരുന്ന യുവാവില്‍ നിന്നും യുവതിയില്‍ നിന്നും എംഡിഎംഎ പിടികൂടി. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പള ചട്ടഞ്ചാലിലെ മുഹമ്മദ് ഫൈസല്‍ എന്ന ഫൈസല്‍ (34), വിജയ ക്വാര്‍ട്ടേഴ്‌സിലെ യാസീറിന്റെ ഭാര്യ തസ്ലിം ഫര്‍സാന (24) എന്നിവരാണ് അറസ്റ്റിലായത്.
ഇരുവരില്‍ നിന്നുമായി ഒരു ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ഇന്നലെ വൈകിട്ട് ദേശീയപാതയില്‍ ചെര്‍ക്കളയില്‍ വച്ച് ജില്ലാ പോലീസ് മേധാവിയുടെ ഡാന്‍സാഫ് ടീമും വിദ്യാനഗര്‍ പോലീസും ചേര്‍ന്നാണ് മയക്കുമരുന്ന് പിടികൂടിയത്.
കാസര്‍കോട് ഭാഗത്തുനിന്ന് ചട്ടഞ്ചാല്‍ ഭാഗത്തേക്ക് കാറില്‍ സഞ്ചരിക്കുകയായിരുന്നു യുവാവും യുവതിയും. ഇവര്‍ സഞ്ചരിച്ച കാറും മയക്കുമരുന്നും മൂന്ന് മൊബൈല്‍ ഫോണുകളും പോലീസ്‌കസ്റ്റഡിയിലെടുത്തു.
No comments