Breaking News

ദേശീയപാതയിലെ പെരിയാട്ടടുക്കത്ത് കണ്ടൈനർ ലോറി മറിഞ്ഞു

കാസർകോട്: ദേശീയപാതയിലെ പെരിയാട്ടടുക്കത്ത് കണ്ടൈനർ ലോറി മറിഞ്ഞു.പാതയുടെ കൈവരിയിൽ ലോറിയുടെ പിൻഭാഗം താങ്ങി നിന്നതിനാൽ താഴേയ്ക്ക് പതിക്കാതെ വൻ അപകടം ഒഴിവായി. പത്തുമീറ്റർ ഉയരത്തിലാണ് ഇവിടെ ദേശീയപാത. 
പെരിയാട്ടടുക്കം, മുനിക്കൽ വളവിനു സമീപത്ത് പൊലീസ് കൺട്രോൾ റൂമിനു അടുത്ത് കാസർകോട് ഭാഗത്തേയ്ക്കുള്ള റോഡിലാണ് ലോറി അപകടത്തിൽപ്പെട്ടത്. കൈവരിയിൽ താങ്ങിയിരുന്നില്ലെങ്കിൽ ലോറി താഴെ സർവ്വീസ് റോഡിലേയ്ക്ക് പതിച്ച് വലിയ അപകടം തന്നെ ഉണ്ടാകുമായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു.ഡവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഈ കാസർഗോഡ് വാർത്ത

No comments