കാസര്‍കോടിനും മലയോരത്തിനും പരിഗണന.. യുവജന ക്ഷേമ ബോര്ഡ് വൈസ് ചെയര്മാനായി യൂത്ത് കോണ്ഗ്രസ് സംഘടനാ ജനറല് സെക്രട്ടറി ജോമോന് ജോസിനെ നിയമിച്ചേക്കും
തിരുവനന്തപുരം: സംസ്ഥാന യുവജന ക്ഷേമ ബോര്ഡ് വൈസ് ചെയര്മാന്, യുവജന കമ്മീഷന് ചെയര്മാന് പദവികളിലേക്കുള്ള സാധ്യതാ പട്ടിക തയ്യാറായി. യുവജന ക്ഷേമ ബോര്ഡ് വൈസ് ചെയര്മാനായി യൂത്ത് കോണ്ഗ്രസ് സംഘടനാ ജനറല് സെക്രട്ടറി ജോമോന് ജോസിനെ നിയമിച്ചേക്കുമെന്നാണ് വിവരം. കാസര്കോട് ചിറ്റാരിക്കല് സ്വദേശിയായ ജോമോനെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില് തൃക്കരിപ്പൂര് മണ്ഡലത്തിലേക്ക് പരിഗണിച്ചിരുന്നുവെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. ഇതിന് പകരം നല്കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമനമെന്നാണ് സൂചന.
?അതേസമയം, സംസ്ഥാന യുവജന കമ്മീഷന് ചെയര്മാന് സ്ഥാനത്തേക്ക് ബിനു ചുള്ളിയിലിന്റെ പേരാണ് പ്രധാനമായും ഉയര്ന്നുകേള്ക്കുന്നത്. അരിത ബാബുവിന്റെ പേരും സജീവ പരിഗണനയിലുണ്ട്. മുന് ചെയര്മാന് ഷാജിര് രാജിവെച്ചതിനെ തുടര്ന്നാണ് ഈ ഒഴിവ് വന്നത്.
?സര്ക്കാര് അധികാരത്തിലേറി 100 ദിവസം പിന്നിട്ടിട്ടും വിവിധ ബോര്ഡ്-കോര്പറേഷന് പദവികള് നികത്താത്തതില് വിമര്ശനം ശക്തമായിരുന്നു. ഇതേത്തുടര്ന്ന് ഈ മാസം 15-നകം മുഴുവന് ഒഴിവുകളിലും നിയമനം പൂര്ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്കിയിട്ടുണ്ട്. കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രി വകുപ്പുതല ചര്ച്ചകള് പൂര്ത്തിയാക്കി അന്തിമ വിവരങ്ങള് മുഖ്യമന്ത്രിക്ക് കൈമാറി. പാര്ട്ടി നേതൃത്വത്തിന്റെ ഔദ്യോഗിക അനുമതി ലഭിച്ച ശേഷമായിരിക്കും അന്തിമ പ്രഖ്യാപനമുണ്ടാവുക.
No comments