Breaking News

മാലോം സെന്റ് ജോർജ് ഫൊറോനാ ദേവാലയമുറ്റത്ത് ചെണ്ടുമല്ലിപ്പൂക്കളുടെ സുന്ദര കാഴ്ച്ച


മാലോം: മലനാടിന്റെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടി മാലോം സെന്റ് ജോർജ് ഫൊറോനാ ദേവാലയമുറ്റത്ത് വിരിഞ്ഞുനിൽക്കുന്ന ചെണ്ടുമല്ലിപ്പൂക്കൾ കാഴ്ചക്കാർക്ക് വിസ്മയക്കാഴ്ചയൊരുക്കുന്നു. വിവിധ നിറങ്ങളിൽ വിരിഞ്ഞുനിൽക്കുന്ന പൂക്കളുടെ മനോഹാരിത ദേവാലയമുറ്റത്തിന് വേറിട്ട ഭംഗി സമ്മാനിക്കുകയാണ്. നിലവിൽ വളരെ ചുരുങ്ങിയ സ്ഥലത്താണ് ചെണ്ടുമല്ലി കൃഷി ചെയ്തിരിക്കുന്നത്. പൂക്കളുടെ മനോഹാരിത ദേവാലയമുറ്റത്തെ കൂടുതൽ ആകർഷകമാക്കുന്നുണ്ട്. വിശ്വാസികളും കാഴ്ചക്കാരും ചെണ്ടുമല്ലി കൃഷിക്ക് മികച്ച അഭിപ്രായമാണ് നൽകുന്നത്.

നല്ല പ്രതികരണം പരിഗണിച്ച് വരും വർഷങ്ങളിൽ കൂടുതൽ സ്ഥലത്ത് ചെണ്ടുമല്ലി നട്ട് വളർത്താൻ ആഗ്രഹിക്കുന്നതായി ഫൊറോനാ വികാരി റവ. ഫാ. ജോസഫ് തൈക്കുന്നുംപറമ്പിൽ പറഞ്ഞു.

No comments