Breaking News

കരിവെള്ളൂരില്‍ ഓട്ടോ മറിഞ്ഞ് നീലേശ്വരത്തെ ഡ്രൈവര്‍ മരിച്ചു


കരിവെള്ളൂര്‍ ദേശീയപാതയില്‍ നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞ്  നീലേശ്വരം കിഴക്കന്‍കൊഴുവലിലെ ഓട്ടോ ഡ്രൈവര്‍ മരിച്ചു.പത്രപ്രവര്‍ത്തകന്‍ പരേതനായ കെ.ടി.എന്‍. രമേശന്റെ മകന്‍ നീലേശ്വരം കിഴക്കന്‍ കൊഴുവല്‍ അരമന ഹൗസില്‍ എ.പി. അനില്‍കുമാര്‍ (48) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ദേശീയ പാതയില്‍ കരിവെള്ളൂര്‍ കേരളാ ബാങ്കിന് മുന്നിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അനില്‍ കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.  യാത്രക്കാരായ മറ്റു മൂന്നുപേര്‍ക്കും കൂടി പരിക്കേറ്റുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അമ്മ: ലക്ഷ്മി.ഭാര്യ:ദിനൂപ.മകന്‍: ആദി.സഹോദരി: പ്രസീന നിലമ്പൂര്‍.

No comments