കാസർകോട് മംഗൽപാടി ഷിറിയ പുഴയിൽ നിന്ന് അനധികൃതമായി മണൽ കടത്തുന്ന സംഘത്തിൽപ്പെട്ട രണ്ടുപേരെ പോലീസ് പിടികൂടി
കാസർകോട്: മംഗൽപാടി ഷിറിയ പുഴയിൽ നിന്ന് അ നധികൃതമായി മണൽ കട ത്തുന്ന സംഘത്തിൽപ്പെട്ട രണ്ടുപേരെ പോലീസ് പിടികൂടി.
ഇന്നലെ പുലർച്ചെയാണ് പാവൂർ സ്വദേശി മുഹമ്മദ് അഷ്റഫ്, ലോറിയുടെ ഉടമസ്ഥൻ ഉപ്പള മോഹിൻ ഷിറാസ് എന്നിവരെ എ എസ് പി അച്യുത് അശോകും സംഘവും അറസ്റ്റ് ചെയ്തു. വാഹന പ രിശോധന നടത്തവെ കൈക്കമ്പ് ഭാഗത്ത് നിന്നും പൈവളിഗെ ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ ലോറി കൈകാ ട്ടി നിർത്തിച്ചു. നിർത്തിയ ഉടൻ ലോറിയിൽ നിന്നും ഇറങ്ങി യോടാൻ ശ്രമിച്ച് ഡ്രൈവർ മുഹമ്മദ് അഷ്റഫിനെ പോലീസ് സാഹസികമായി പിടികൂടി. പിന്നാലെ എത്തിയ ബൈ ക്ക് യാത്രക്കാരൻ പോലീസിനെ കണ്ട് തിരിഞ്ഞോടാൻ ശ്രമിച്ചു. പോലീസ് അയാളെയും പിന്തുടർന്ന് പിടികൂടി. ചോദ്യം ചെയ്യലിൽ പിടികൂടിയ ടിപ്പർ ലോറിയുടെ ഉടമസ്ഥനാണ് താ നെന്ന് യുവാവ് സമ്മതിച്ചു. ലോറിക്ക് അകമ്പടിയായി വന്ന തായിരുന്നു മോഹിൻ ഷിറാസ്. ഇയാൾ സഞ്ചരിച്ച് ക്കും കസ്റ്റഡിയിലെടുത്തു. നടപടികൾക്ക് ശേഷം കോടതി യിൽ ഹാജരാക്കിയ പ്രതികളെ റിമാന്റു ചെയ്തു.
ബൈ
No comments