Breaking News

ഉപ്പള ഐല കടപ്പുറത്ത് കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു... തെയ്യം കലാകാരനും ഉപ്പള, മുളിഞ്ച, മഹാനഗർ സ്വദേശിയുമായ തിമ്മപ്പ (60) ആണ് മരിച്ചത്


കാസർകോട്: ഉപ്പള, ഐല കടപ്പുറത്ത് കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു. തെയ്യം കലാകാരനും ഉപ്പള, മുളിഞ്ച, മഹാനഗർ സ്വദേശിയുമായ തിമ്മപ്പ (60) ആണ് മരിച്ചത്. മംഗൽപാടി താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ബന്ധുക്കളാണ് തിരിച്ചറിഞ്ഞത്. വ്യാഴാഴ്ച രാത്രിയാണ് ഐല കടപ്പുറത്ത് അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞത്. വിവരമറിഞ്ഞ് എത്തിയ കോസ്റ്റൽ പൊലീസ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടയിലാണ് തിമ്മപ്പയെ കാണാനില്ലെന്നു കാണിച്ച് ബന്ധുക്കൾ പരാതിയുമായി മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിൽ എത്തിയത്. പതിവ് പോലെ വീട്ടിൽ നിന്നു ഉപ്പളയിലേക്ക് പോയ തിമ്മപ്പ തിരിച്ചെത്തിയില്ലെന്നായിരുന്നു വീട്ടുകാരുടെ പരാതി. വീട്ടുകാർ പറഞ്ഞത് പ്രകാരമുള്ള അടയാളങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് ബന്ധുക്കളെയും കൂട്ടി മോർച്ചറിയിലെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. എല്ലാ ദിവസവും കടൽക്കരയിൽ എത്താറുള്ളയാളാണ് തിമ്മപ്പ്. വ്യാഴാഴ്ചയും എത്തിയപ്പോൾ തിരമാലയിൽപ്പെടുകയായിരുന്നുവെന്ന് സംശയിക്കുന്നു. ഭാര്യ: കല്യാണി. മക്കൾ: അനിത, ചൈത്ര, പവിത്ര, മനോജ്. മരുമക്കൾ: സതീശൻ (അളക്കെ), സതീശൻ (കഡബ, പുത്തൂർ), സഹോദരി: സുന്ദരി.

No comments