Breaking News

കാസർകോട് ബാറിലെ പ്രമുഖ അഭിഭാഷകൻ മാലക്കല്ലിലെ സുധീർ മേലത്ത് (56) അന്തരിച്ചു


കാസർകോട്: കാസർകോട് ബാറിലെ പ്രമുഖ അഭിഭാഷകൻ മാലക്കല്ലിലെ സുധീർ മേലത്ത് (56) അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ചികിൽസയിലായിരുന്നു. വെള്ളിയാഴ്ച രാത്രി എറണാകുളം സ്വകാര്യാശുപത്രിയിൽ വെച്ച് മരണപ്പെട്ടു. ശനിയാഴ്ച രാവിലെ 10 മുതൽ 11.30 വരെ വിദ്യാനഗർ ലയൺസ് ക്ലബ്ബിൽ പൊതുദർശനത്തിനു ശേഷം മാലക്കല്ലിലെ ഭവനത്തിൽ കൊണ്ടുപോകും. രണ്ടുമണിയോടെ സംസ്കാരം. അഡീഷണൽ ഗവൺമെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്നു. വിദ്യാനഗർ ലയൺസ് ക്ലബിന്റെ സ്ഥാപക സെക്രട്ടറിയും മുൻ പ്രസിഡന്റും സോൺ ചെയർമാനും ആയി പ്രവർത്തിച്ചിരുന്നു

കേരള കോൺഗ്രസ് എം ജില്ലാ സെക്രട്ടറി ആയും പ്രവർത്തിച്ചിരുന്നു. പരേതനായ കരിച്ചേരി ഗോപാലൻ നായരുടെയും (പൂക്കുന്നത്ത്, മാലക്കല്ല്) മേലത്ത് ഭാരതിയമ്മയുടെയും മകനാണ്. ഭാര്യ: രമ്യ (കണ്ണൂർ). മക്കൾ: നിഹാൽ, അങ്കിത്(ഇരുവരും വിദ്യാർത്ഥികൾ). സഹോദരങ്ങൾ: ലളിത മേലത്ത് പൂക്കുന്നത്ത്, മാലക്കല്ല്), പ്രീതി മേലത്ത് (തിരുവനന്തപുരം).

No comments