യുവജന കാര്യം യുവജനക്ഷേമം നിയമസഭാ സമിതി ജില്ല സന്ദർശിച്ചു കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിംഗ് നടത്തി
കാസർഗോഡ് : യുവജന കാര്യം യുവജനക്ഷേമം നിയമസഭാ സമിതി 8.9.2026ന് കാസർകോട് ജില്ല സന്ദർശിച്ചു കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിംഗ് നടത്തി. സമിതി ചെയർപേഴ്സൺ സനീഷ്കുമാർ ജോസഫ് എം എൽ എ അധ്യക്ഷത വഹിച്ചു.സമിതി അംഗങ്ങളായ എം എൽ എ മാർ ടി പി അഷ്റഫലി, കെ.പ്രേംകുമാർ, സന്ദീപ് വാര്യർ, എന്നിവർ സിറ്റിംഗിൽ സന്നിഹിതരായിരുന്നു.
ജില്ലാകളക്ടർ അർജുൻ പാണ്ഡ്യൻ സ്വാഗതവും നിയമസഭ ജോയിൻ്റ് സെക്രട്ടറി ആർ.എസ് സന്തോഷ് കുമാർ നന്ദിയും പറഞ്ഞു ജനപ്രതിനിധികൾ യുവജന സംഘടന പ്രതിനിധികൾ യൂത്ത് ക്ലബ്ബ് പ്രതിനിധികൾ പരാതികളും നിർദ്ദേശങ്ങളും സമർപ്പിച്ചു. എ ഡി എം പി ഉദയകുമാർ, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
No comments