സംസ്ഥാനത്തെ ഈ വർഷത്തെ അധ്യാപക അവാർഡുകൾ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ പ്രഖ്യാപിച്ചു. വിദ്യാർത്ഥികളെ സർഗ്ഗാത്മകമായി വളർത്തിയെടുക്കുന്നതിൽ അധ്യാപകരുടെ പങ്ക് വലുതാണെന്നും, കൂടുതൽ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന അധ്യാപകരെ കണ്ടെത്തി ആദരിക്കുകയാണ് അവാർഡിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തില്‍ കാഞ്ഞങ്ങാട് ജി.വി.എച്ച്.എസ്.എസ്സിലെ സമീർ സിദ്ദീഖി പി അര്‍ഹനായി. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. ഡി. സജിത് ബാബു, ഡയറക്ടർ സ്‌നേഹിൽ കുമാർ സിംഗ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.
No comments