Breaking News

മുക്കുപണ്ടം നൽകി അഞ്ചുലക്ഷം രൂപ കൈക്കലാക്കി വഞ്ചിച്ചതായി പരാതി... രണ്ട് പേർക്കെതിരെ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി


കാസർകോട് : മുക്കുപണ്ടം നൽകി അഞ്ചുലക്ഷം രൂപ കൈക്കലാക്കി വഞ്ചിച്ചതായി പരാതി. രണ്ട് പേർക്കെതിരെ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ചെറുവത്തൂർ, പാക്കനാർ തീയേറ്ററിന് സമീപത്തെ എം. അനീഷാണ് പരാതിക്കാരൻ. ഇയാളുടെ പരാതിയിൽ ശാന്തി, രാജു, എന്നിവർക്കെതിരെയാണ് കേസ്.
2016 മെയ് 30ന് രാവിലെ 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പാക്കനാർ തീയേറ്ററിന് സമീപത്ത് വച്ച് പ്രതികൾ സ്വർണ മാലയാണെന്നു പറഞ്ഞ് മുക്കുപണ്ടം നൽകി വഞ്ചിക്കുകയായിരുന്നുവെന്ന് ചന്തേര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നു. ഈ വിനോദസഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്തൽ

No comments