Breaking News

വീടിനടിയില്‍ ഗുഹ കണ്ടെത്തിയ സംഭവം: വിദഗ്ധസംഘം സ്ഥലത്തെത്തി പരിശോധന നടത്തി


കുറ്റിക്കോൽ : നിർമാണം പൂർത്തിയാക്കിയ വീട്ടിനടിയിൽ കൂറ്റൻ ഗുഹ രൂപപ്പെട്ട സംഭവത്തിൽ വിദഗ്ധസംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കുറ്റിക്കോൽ പഞ്ചായത്തിലെ കരിവേടകം വില്ലേജിൽ ഒറ്റമാവുലിലാണ് നാടിനെ ഭീതിയിലാഴ്ത്തിയ സംഭവമുണ്ടായത്. വിഷയത്തിൽ അടിയന്തര ശാസ്ത്രീയ അന്വേഷണം നടത്താൻ കലക്ടർ അർജുൻ പാണ്ഡ്യൻ നിർദേശം നൽകുകയായിരുന്നു. ജില്ലാ സോയിൽ കൺസർവേഷൻ ഓഫിസർ പ്രകാശൻ, അസിസ്റ്റന്റ് ജിയോളജിസ്റ്റ് അജിത്ത്, ഹസാഡ് അനലിസ്റ്റ് ശിൽപ എന്നിവരടങ്ങിയ സംഘമാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. പരിശോധനാ റിപ്പോർട്ട് ഉടൻതന്നെ കലക്ടർക്ക് സമർപ്പിക്കും. വീട്ടിനടിയിൽ വൻ ഗുഹ രൂപപ്പെട്ടതോടെ ആശങ്കയിലായ വീട്ടുടമ സദൻ കലക്ടർക്ക് നേരിട്ട് നിവേദനം നൽകിയിരുന്നു.

No comments