എൻ.എസ്.എസ് വളണ്ടിയർമാർ തുഫാൻ കമാൻഡോകളായി
കോടോത്ത് : ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ലഹരിക്കെതിരെ പോരാടുന്നതിനായി എൻ.എസ്.എസ് വളണ്ടിയർമാരെ ‘തുഫാൻ കമാൻഡോകൾ’ ആയി പ്രഖ്യാപിച്ചു.
ചടങ്ങ് കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വന്ദന ടി.പി. ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായ ബേക്കൽ ഡി.വൈ.എസ്.പി വിനോദ് കുമാർ തുഫാൻ കമാൻഡോകളുടെ പ്രഖ്യാപനം നടത്തി.
ലഹരിക്കെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി എൻ.എസ്.എസ് വളണ്ടിയർമാർ ഫ്ലാഷ് മോബും അവതരിപ്പിച്ചു.
പ്രിൻസിപ്പൽ ബാബു പി.എം. അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോഗ്രാം ഓഫീസർ അനീഷ് ബി. സ്വാഗതവും എൻ.എസ്.എസ് ലീഡർ ആദിത്യ മനോജ് നന്ദിയും പറഞ്ഞു.

No comments