Breaking News

ഊരുകളിൽ ‘ശ്രദ്ധ’യുമായി അമ്പലത്തറ ജനമൈത്രി പോലീസ് ..


അമ്പലത്തറ: അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിലെ കോടോം-ബേളൂർ പഞ്ചായത്തിലെ 16-ാം വാർഡിൽ ഉൾപ്പെടുന്ന കാലിച്ചാമ്പാറ, പാറക്കടവ് ഊരുകളിൽ പ്രത്യേക പരിഗണന നൽകുന്നതിനുള്ള ‘ശ്രദ്ധ’ പദ്ധതിക്ക് തുടക്കമായി.


അയ്യങ്കാവ് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് കോടോം-ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് ജയചന്ദ്രൻ ടി.വി. ഉദ്ഘാടനം ചെയ്തു. ബേക്കൽ ഡി.വൈ.എസ്.പി വിനോദ് കുമാർ കെ. മുഖ്യാതിഥിയായി. രാജപുരം സർക്കിൾ ഇൻസ്പെക്ടർ സന്തോഷ് കുമാർ എ. അധ്യക്ഷത വഹിച്ചു. അമ്പലത്തറ എസ്.എച്ച്.ഒ സവ്യസാചി എം. സ്വാഗതവും ജനമൈത്രി ബീറ്റ് പോലീസ് ഓഫീസർ പ്രമോദ് ടി.വി. നന്ദിയും പറഞ്ഞു.

രാജപുരം സി.ഐ സന്തോഷ് കെ., 16-ാം വാർഡ് മെമ്പർ രാജൻ, എസ്.ഐ രമേശ് കുമാർ, മഹിളാ സമഖ്യ ഡി.ആർ.പി അനീസ, എസ്.ടി പ്രമോട്ടർ സതീഷ്, എ.ഡി.എസ് ഭാരവാഹികളായ ശാലിനി, ജ്യോതി എന്നിവർ ആശംസകൾ നേർന്നു.

ഊരുകളിലേക്ക് രാസലഹരി എത്തുന്നത് തടയുക, അമിത മദ്യപാനം കുറയ്ക്കുക, അഭ്യസ്തവിദ്യരായവർക്ക് പി.എസ്.സി കോച്ചിങ് ക്ലാസുകൾ സംഘടിപ്പിക്കുക, കുടുംബ കൗൺസലിങ്, ധാർമിക ബോധവത്കരണ ക്ലാസുകൾ എന്നിവയാണ് ‘ശ്രദ്ധ’ പദ്ധതിയിലൂടെ നടപ്പാക്കുന്നത്.

തദ്ദേശ സ്വയംഭരണ വകുപ്പ്, ഊരുകൂട്ടായ്മകൾ, മഹിളാ സമഖ്യ, ക്ലബ്ബുകൾ, പ്രമോട്ടർമാർ, പൊതുപ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

No comments