കലാമാമാങ്കത്തിന് തിരിതെളിഞ്ഞു; കൊട്ടോടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കലാമയൂരം 2026 ആരംഭിച്ചു
നാട്ടുകാരനും പൂർവ്വ വിദ്യാർത്ഥിയും ‘ഡോ. ബെന്നറ്റ്’ എന്ന സിനിമയിലെ നായകനുമായ ജിൻസ് ജോയ് മുഖ്യാതിഥിയായി പങ്കെടുത്ത് കൊച്ചു കലാകാരൻമാർക്ക് ആശംസകൾ നേർന്നു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിനു കുര്യാക്കോസ് ജിൻസ് ജോയിയെ പൊന്നാടയണിയിച്ച് ആദരിച്ചു.
കള്ളാർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ കമ്മിറ്റി ചെയർപേഴ്സൺ ശ്രീവിദ്യ പി., വാർഡ് മെമ്പർ ഗീത പി., എസ്.എം.സി. ചെയർമാൻ ശശിധരൻ എ., മദർ പി.ടി.എ. പ്രസിഡന്റ് ഷീല എം., ഹെഡ്മാസ്റ്റർ നാരായണൻ കെ., സീനിയർ അസിസ്റ്റന്റ് പ്രശാന്ത് പി.ജി., ഷാജി ജോസഫ് പി., സ്റ്റാഫ് സെക്രട്ടറി ഷൈലജ വി.ടി., സുമതി എം., സ്കൂൾ ചെയർമാൻ മാസ്റ്റർ ശ്രീനന്ദൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
പി.ടി.എ. പ്രസിഡന്റ് ഉമ്മർ പൂണൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ സുനിത എം. സ്വാഗതവും ആർട്സ് കൺവീനർ ബേബിപ്രസന്ന കെ.പി. നന്ദിയും പറഞ്ഞു.
കലോത്സവത്തിന് “കലാമയൂരം 2026” എന്ന പേര് നിർദ്ദേശിച്ച ശിവാനി അനിൽകുമാറിന് മുഖ്യാതിഥി ഉപഹാരം നൽകി.
വിവിധ കലാപരിപാടികളോടെ സ്കൂൾ അങ്കണത്തിൽ കലയുടെ വർണവസന്തത്തിന് തുടക്കമായി.
No comments