കുറ്റിക്കോൽ അർത്തുട്ടിപ്പാറയിൽ അടച്ചിട്ട വീടിന്റെ പിൻവാതിൽ തകർത്ത് 1200 ഓളം തേങ്ങ കടത്തി
കാസർകോട്: കുറ്റിക്കോൽ അർത്തുട്ടിപ്പാറയിൽ അടച്ചിട്ട വീടിന്റെ പിൻവാതിൽ തകർത്ത് 1200 ഓളം തേങ്ങ കടത്തിയതായി പരാതി. കരിവേടകം പടുപ്പ് സ്വദേശി എംജെ ജോസിന്റെ ആൾത്താമസമില്ലാത്ത അർത്തുട്ടിപ്പാറയിലെ വീട്ടിലാണ് കവർച്ച നടന്നത്. ബുധനാഴ്ച രാവിലെ 10.30 ന് വീട്ടിലെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപെടുന്നത്. അകത്ത് സൂക്ഷിച്ച രണ്ട് പാരകളും 3 വാക്കത്തികളും പ്ലാസ്റ്റ് ചാക്കുകളും മോഷണം പോയിട്ടുണ്ട്. ഏകദേശം 30,000 രൂപയുടെ സാധനങ്ങളാണ് മോഷണം പോയത്. സംഭവത്തിൽ അയൽവാസിയെ സംശയിക്കുന്നതായും പരാതിയിലുണ്ട്. സംഭവത്തിൽ ബേഡകം പൊലീസ് അന്വേഷണം ആരംഭിച്ചു.
No comments