എം. മാധവൻ നായർക്ക് യാത്രാമൊഴി.. കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റും ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആദ്യ പ്രസിഡന്റുമായിരുന്ന എം. മാധവൻ നായരുടെ നിര്യാണത്തിൽ നാടൊകെ കണ്ണീരോടെ വിടചൊല്ലി
രാജപുരം : കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റും ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആദ്യ പ്രസിഡന്റുമായിരുന്ന എം. മാധവൻ നായരുടെ നിര്യാണത്തിൽ നാടൊകെ കണ്ണീരോടെ വിടചൊല്ലി.
അദ്ദേഹത്തിന്റെ ഭൗതികശരീരത്തിൽ അന്തിമോപചാരമർപ്പിക്കാൻ രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖർ തട്ടുമ്മൽ പൊടവടുക്കത്തെ വസതിയിലെത്തി.
ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.കെ. ഫൈസൽ മാധവൻ നായരുടെ ഭൗതികശരീരത്തിൽ പാർട്ടി പതാക പുതപ്പിച്ചു.
കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ. നീലകണ്ഠൻ എം.എൽ.എ., ഡി.സി.സി. ഭാരവാഹികളായ ബി.പി. പ്രദീപ്കുമാർ, അഡ്വ. പി.വി. സുരേഷ്, ബലറാം നമ്പ്യാർ, ഹരീഷ് പി. നായർ, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം, ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ലത, പഞ്ചായത്തംഗം ബിൻസി ജെയിൻ, കാഞ്ഞങ്ങാട് നഗരസഭ മുൻ ചെയർമാൻമാരായ വി. ഗോപി, പി. വേണുഗോപാലൻ നമ്പ്യാർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മധുസൂദനൻ ബാലൂർ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ ബാലകൃഷ്ണൻ ബാലൂർ, എം.ജെ. ബേബി, സന്തോഷ് ചാക്കോ, കെ.വി. ഗോപാലൻ, രാജൻ അരീക്കര, ആർ.എസ്.പി. കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കൂക്കൾ ബാലകൃഷ്ണൻ, കള്ളാർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.കെ. നാരായണൻ തുടങ്ങിയവർ വസതിയിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.
അനുശോചന യോഗം ഇന്ന്
മാധവൻ നായരുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നതിനായി (ശനിയാഴ്ച) വൈകുന്നേരം 4 മണിക്ക് തട്ടുമ്മലിൽ സർവ്വകക്ഷി അനുശോചന യോഗം ചേർന്ന് ആദരവുകൾ അർപ്പിക്കും.
No comments