മാരക മയക്കുമരുന്നുമായി പിടിയിലായ മധൂർ സ്വദേശിക്ക് ഒരു വർഷം കഠിനതടവിനും 20,000 രൂപ പിഴയടക്കാൻ ശിക്ഷ
കാസർകോട് : മാരക മയക്കുമരുന്നുമായി പിടിയിലായ മധൂർ ചെട്ടുംകുഴി ഹിദായത്ത് നഗറിലെ അബ്ദുൾ റഹ്മാനെ (39)കാസർകോട് അഡീ.ഡിസ്ട്രിക്ട് & സെഷൻസ് കോടതി (2). ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു ഒരു വർഷം കഠിനതടവിനും 20,000 രൂപ പിഴയടക്കാൻ ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ രണ്ടു മാസം അധിക തടവ് അനുഭവിക്കേണ്ടിവരും.
2021 സെപ്റ്റംബർ 15-ന് വൈകുന്നേരം 6:45 ഓടെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മധൂർ ഗ്രാമത്തിലെ ചെട്ടുംകുഴിയിൽ വെച്ച് 02.31 ഗ്രാം എംഡി എം എ, 34.15 ഗ്രാം ചരസ്സ് എന്നീ മാരക മയക്കുമരുന്നുകളുമായി അന്നത്തെ വിദ്യാനഗർ സബ് ഇൻസ്പെക്ടർ ഷെയ്ഖ് അബ്ദുൾ റസാഖും സംഘവുമാണ് പ്രതിയെ പിടികൂടിയത്.
തുടർന്ന് വിദ്യാനഗർ പോലീസ് സബ് ഇൻസ്പെക്ടറായിരുന്ന ഷെയ്ഖ് അബ്ദുൾ റസാഖ് തന്നെ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ജി. മോഹനൻ, അഡ്വ. ശ്രീമതി ചിത്രകല എന്നിവർ ഹാജരായി
No comments