അധ്യാപക ദിനാചരണം: അധ്യാപകനും മാലോത്ത് കസബ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പലുമായിരുന്ന എം.ഇ. ജോർജ് സാറിനെ ആദരിച്ചു
മികച്ച ജൈവ കർഷകനും പരിസ്ഥിതി പ്രവർത്തകനുമാണ് എം.ഇ. ജോർജ് സാർ. ചടങ്ങിൽ സാംസ്കാരിക വേദി ജില്ലാ പ്രസിഡന്റ് ബേബി പുതുമന അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റീന തോമസ് ഉദ്ഘാടനം ചെയ്തു.
ബിജു തുളിശ്ശേരി, ടോമി മണിയന്തോട്ടം, ടോമി ഈഴറേട്ട്, ജോസ് പാഴുകുന്നേൽ, മാത്യു കാഞ്ഞിരത്തിങ്കൽ, ബേബി മുതുകത്താനി, തങ്കച്ചൻ വടക്കേമുറിയിൽ, ജോസഫ് കുമ്മിണിയിൽ, ജോഷ്വാ ഒഴുകയിൽ, മനോജ് ഒറീത്തായിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.
No comments