മെഗാ വാക്കത്തോൺ നടത്തി.. എൻ. എസ്. എസ്. ദിനാചരണത്തിന്റെ ഭാഗമായി വെള്ളരിക്കുണ്ട് സെന്റ് ജുഡ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ തൂഫാൻ കമാൻഡോസ് മെഗാ വാക്കത്തോണും ലഹരി വിരുദ്ധ ഫ്ലാഷ് മോബും സംഘടിപ്പിച്ചു...
വെള്ളരിക്കുണ്ട് : എൻ. എസ്. എസ്. ദിനാചരണത്തിന്റെ ഭാഗമായി വെള്ളരിക്കുണ്ട് സെന്റ് ജുഡ്സ് ഹയർ സെക്കണ്ടറിസ്കൂളിലെ തൂഫാൻ കമാൻഡോസ് മെഗാ വാക്കത്തോണും ലഹരി വിരുദ്ധ ഫ്ലാഷ് മോബും സംഘടിപ്പിച്ചു.
സ്കൂളിൽ നിന്നും ആരംഭിച്ച വാകത്തോൻ വെള്ളരിക്കുണ്ട് ടൗണിൽ സമാപിച്ചു. തുടർന്ന് നടന്ന പരിപാടി ബളാൽ പഞ്ചായത്ത് പ്രസിഡന്റ് എ. ലത ഉത്ഘാടനം ചെയ്തു.
പി. ടി. എ. പ്രസിഡന്റ് ബിജു ജോസഫ് അധ്യക്ഷതവഹിച്ചു. ബളാൽ പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്റിങ് കമ്മറ്റി ചെയർ പേർസൺ ഷോബി ജോസഫ് തൂഫാൻ വാളിയന്റർ മാരെ തൊപ്പി അണിയിച്ചു.
പഞ്ചായാത്ത് അംഗം ഷാജൻ പൈങ്ങോട്ട്. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയാൻ. സ്‌കൂൾ പ്രിൻസിപ്പൽ സന്തോഷ് പീറ്റർ.. ഫാദർ ജേക്കബ്ബ് കാശാൻങ്കാട്ട്.മദർ പി. ടി. എ. പ്രസിഡന്റ് അജിത കനക രാജൻ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ലഹരി വിരുദ്ധ ഫ്ലാഷ് മോബും ലഹരി വിരുദ്ധ പ്രതിജ്ഞയും നടന്നു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ. പൊതു ജനങ്ങൾ എന്നിവർ പങ്കെടുത്തു..
No comments