Breaking News

11 കാരൻ അബദ്ധത്തിൽ അംഗൻവാടിയിലെ കൊടിമരത്തിന്റെ കയറിൽ കുരുങ്ങി മരണപ്പെട്ടു


മടിക്കൈ : മൂന്നു റോഡ് നന്ദൻ കുഴി  അംഗൺവാടിയുടെ മുന്നിലെ കൊടിമരത്തിൻ്റെ കയറിൽ കുടുങ്ങി 11 കാരൻ മരിച്ചു. 

മൂന്ന് റോഡിലെ രാജേഷ്‌ നീതു ദമ്പതിയുടെ ഏക മകൻ അനേക് ആണ് മരിച്ചത്.   ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് അബദ്ധത്തിൽ കയർ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. 

ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാഞ്ഞിരപ്പൊയിൽ സ്കൂളിലെ അറാം ക്ലാസ് വിദ്യാർത്ഥിയാണ്. അച്ഛൻ രാജേഷ് പിക്കപ്പ് ഡ്രൈവറും അമ്മ നീതു നീലേശ്വരത്തെ കടയിലെ സെയിൽസ് ഗേളുമായി ജോലി ചെയ്യുന്നു

No comments