നരേന്ദ്ര മോദിയുടെ ജന്മദിനം ; ബിജെപി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മധൂർ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തിൽ പ്രത്യേക പ്രാർത്ഥനയും ഉദയാസ്തമയ പൂജയും നടത്തി
കാസർഗോഡ്: പൊതുപ്രവർത്തന രംഗത്ത് 25 വർഷങ്ങൾ പൂർത്തിയാക്കുന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെ ആയുരാരോഗ്യ സൗഖ്യത്തിനായി ജന്മദിനമായ ഇന്ന് ബിജെപി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മധൂർ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തിൽ പ്രത്യേക പ്രാർത്ഥനയും ഉദയാസ്തമയ പൂജയും നടത്തി.
ഇതോടെ ഒരു മാസം നീണ്ടുനിൽക്കുന്ന ‘സേവാ സങ്കൽപ്പ് അഭിയാൻ’ പരിപാടികൾക്ക് കാസർഗോഡ് ജില്ലയിൽ തുടക്കമായി.
ബിജെപി കാസർഗോഡ് ജില്ലാ പ്രസിഡന്റ് എം. എൽ. അശ്വിനി, ജില്ലാ സെക്രട്ടറി പ്രമീള മജൽ, മധൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജ്‌നാനി ഷാൻബാഗ്, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഗോപാലകൃഷ്ണ, ജനപ്രതിനിധികളായ മാധവ, ഗണേഷ് മീപുഗുരി, യോഗേഷ്, മഹേഷ് മധൂർ, അനിൽ പക്കള, മഹിളാമോർച്ച ജില്ലാ സെക്രട്ടറി മമത സാഗർ, അശ്വിത എന്നിവർ പങ്കെടുത്തു.
No comments