ഭാര്യ രണ്ട് വർഷം മുൻപ് ജീവനൊടുക്കിയതിന് പിന്നാലെ ഭർത്താവ് കുളി മുറിയിൽ തൂങ്ങി മരിച്ച നിലയിൽ
നീലേശ്വരം : ഗൃഹനാഥനെ വീടിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വാഴുന്നോറൊടി കുറ്റിയാന്തോൽ സ്വദേശി ജയൻ(56) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 9 മണിയോടെ പുതുക്കൈ ഭൂതാനം കൊങ്ങിണിയൻ വളപ്പിലെ പഴയ വീടിന് സമീപത്തെ കുളിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ ദാക്ഷായണി രണ്ട് വർഷം മുമ്പ് ജീവനൊടുക്കിയിരുന്നു. ഇതിന്റെ മനോവിഷമം അലട്ടിയതായി പറയുന്നു. മക്കൾ: അജേഷ്, അഞ്ജന. സഹോദരങ്ങൾ: ചന്ദ്രൻ, വിജയൻ, ബേബി, മോഹൻ.
No comments