Breaking News

ചായ്യോത്ത് മാനൂരിപ്പാലത്തിന് സമീപം നിയന്ത്രണം വിട്ട് ലോറി മറിഞ്ഞു


നീലേശ്വരം : കോൺഗ്രീറ്റ് സ്ലാബുമായി പോയ ടിപ്പർ ലോറി നിയന്ത്രണം വിട്ട് വളവിൽ തല കീഴായി മറിഞ്ഞു. ലോറിയിലുണ്ടായിരുന്നവർ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു.
തിങ്കൾ വൈകീട്ട് ചായ്യോത്ത് മാനൂരി ഇറക്കത്തിൽ പാലത്തിനടുത്താണ് അപകടം. റോഡരികിലേക്ക് മറിഞ്ഞ ലോറിയിൽ നിന്നും സ്ലാബുകൾ പുറത്ത് വീണു. മടിക്കൈ ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി.

No comments