Breaking News

'ഓട്ടംതുള്ളൽ' താരങ്ങൾ നാളെ കാഞ്ഞങ്ങാട്ട്


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വദേശി മോഹനൻ നെല്ലിക്കാട്ട് നിർമിച്ച ഓട്ടംതുള്ളൽ' എന്ന മലയാള സിനിമ വിജയകരമായി പ്രദർശനം തുടരുകയാണ്. മോഹനൻ നിർമിക്കുന്ന രണ്ടാമത്തെ മലയാള സിനിമയാണിത്.

ജി. മാർത്താണ്ഡനാണ് സിനിമ സംവിധാനം ചെയ്തത്. വിജയരാഘവൻ, കലാഭവൻ ഷാജോൺ തുടങ്ങി വമ്പൻ താരനിര ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്.

'ഓട്ടംതുള്ളലിന്റെ പ്രമോഷന്റെ ഭാഗമായി ഹരിശ്രീ അശോകൻ, ടിനി ടോം, മനോജ് കെ.യു., വി ഉണ്ണികൃഷ്ണൻ, ചിത്ര നായർ, മാസ്റ്റർ ശ്രീപദ് യാൻ, റിഹാരാജ് തുടങ്ങിയ താരങ്ങൾ നാളെ വൈകിട്ട് 5ന് ദീപ്തി തിയേറ്ററിൽ നടക്കുന്ന സ്നേഹസംഗമത്തിൽ പങ്കെടുക്കും.

ഓട്ടംതുള്ളൽ' മികച്ച പ്രേക്ഷകശ്രദ്ധ നേടി മുന്നോട്ടു പോകുന്നതിന്റെ ആഹ്ലാദത്തിലാണ് നിർമാതാവ് മോഹനൻ നെല്ലിക്കാട്ട്. ആദ്യ സിനിമയ്ക്ക് ശേ ഷം ഗൾഫിലേക്ക് പോയ മോഹനന്റെ വൻ തിരിച്ചു വരവാണ് 'ഓട്ടംതുള്ളൽ'.

No comments