പള്ളിക്കര, കീക്കാനില്‍ 15 വയസുകാരന് ബെല്‍റ്റില്‍ തൂങ്ങി മരിച്ച നിലയില്‍
കാസർകോട്: പരീക്ഷയിൽ മാർക്ക് കുറഞ്ഞ വിഷമത്തിലാണെന്നു സംശയിക്കുന്നു, പത്താംക്ലാസ് വിദ്യാർത്ഥിയെ വീടിന്റെ മച്ചിൽ ബെൽറ്റിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പള്ളിക്കര, കീക്കാനിലെ ധ്യാൻരാജ് (15) ആണ് മരിച്ചത്. കാസർകോട്ടെ ഒരു സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു. ഇന്നലെ (വെള്ളി) വൈകിട്ടാണു ധ്യാൻരാജിനെ വീടിന്റെ മച്ചിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ താഴെയിറക്കി ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ബേക്കൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
മംഗ്ളൂരു കലക്ടറേറ്റ് ഓഫീസ് ജീവനക്കാരനായ രാജേഷ് കുമാറിന്റെയും മാന്യ, കല്ലക്കട്ടയിലെ അധ്യാപികയായ നിരീക്ഷയുടെയും മകനാണ് ധ്യാൻരാജ്. സഹോദരി: തൻവി. ഈ കാസർഗോഡ് വാർത്ത
No comments