പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം പനത്തടി എട്ടാം വാർഡിൽ വിവിധ പരിപാടികളോടെ ആചരിച്ചു
പാണത്തൂർ: പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ 76-ാമത് ജന്മദിനം പനത്തടി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ വിവിധ പരിപാടികളോടെ ആചരിച്ചു. വാർഡ് മെമ്പർ എം. ഷിബുവിന്റെ നേതൃത്വത്തിൽ വാർഡിലെ വിവിധ സ്ഥലങ്ങളിലും ഭവനങ്ങളിലും നിലവിളക്ക് തെളിയിച്ചും ചിരാതുകൾ തെളിയിച്ചുമാണ് ജന്മദിനാഘോഷങ്ങൾ സംഘടിപ്പിച്ചത്.
മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും ആത്മസമർപ്പണത്തോടെയും സേവന മനോഭാവത്തോടെയും 25 വർഷം പൂർത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണനേട്ടങ്ങളും ജനക്ഷേമ പ്രവർത്തനങ്ങളും രാജ്യത്തിന്റെ വികസനത്തിന് വലിയ മുന്നേറ്റം നൽകിയതായി വാർഡ് മെമ്പർ എം. ഷിബു പറഞ്ഞു. ഇന്ത്യയെ ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തിയായി ഉയർത്തുന്നതിൽ മോദി സർക്കാരിന്റെ നയങ്ങൾ നിർണായകമായെന്നും അദ്ദേഹത്തിന്റെ ഭരണകാലം രാജ്യത്തിന്റെ സുവർണകാലഘട്ടമാണെന്നും എം. ഷിബു അഭിപ്രായപ്പെട്ടു.
എസ്.ടി. മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി രതീഷ് കെ., പനത്തടി പഞ്ചായത്ത് കോർഡിനേറ്റർ ജി. രാമചന്ദ്രൻ, സെക്രട്ടറി ഉദയൻ വളപ്പിൽ, കമ്മിറ്റി അംഗം ദാമു കേളപ്പങ്കയം, പുരുഷോത്തമൻ വൈ, സുനിൽ കേളപ്പങ്കയം തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ നടന്ന പരിപാടികളിൽ സംബന്ധിച്ചു.
No comments