മൗക്കോട് ഗവൺമെന്റ് എൽ. പി സ്കൂളിൽ നടപ്പിലാക്കിയ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പി.വി. അനു നിർവഹിച്ചു
ഭീമനടി : മൗക്കോട് ഗവൺമെന്റ് എൽ. പി സ്കൂളിൽ വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി.വി. അനു നിർവഹിച്ചു. സ്കൂള്‍ മുറ്റം ഇൻ്റർ ലോക്ക് പാകൽ, പ്രവേശനകവാടം, പ്രീപ്രൈമറി റൂഫിംഗ് തുടങ്ങിയ പ്രവർത്തികളാണ് പഞ്ചായത്ത് വാർഷീക പദ്ധതിയില്‍ പൂർത്തീകരിച്ചത്.
ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ശ്രീ അബ്ദുൽ ഖാദർ. വി. വി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. കെ. കെ ഗണേഷ് സ്വാഗതം പറഞ്ഞു. എസ്എംസി ചെയർമാൻ ബാലകൃഷ്ണൻ. ഒ. കെ, എംപി ടിഎ പ്രസിഡണ്ട് സംഗീത. കെ, ലിജിന എം.വി, പി.ഉമ്മർ മൗലവി, പി.സി ഇസ്മായിൽ, അപ്പുക്കുട്ടൻ.കെ, അബൂബക്കർ. എം, കെ.പി നാരായണൻ, ഇബ്രാഹിംകുട്ടി കെ. വി, പി.രവീന്ദ്രൻ, മിനി കെ, ഷൗക്കത്തലി. വി.കെ എന്നിവർ സംസാരിച്ചു.
No comments