ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് പ്രതിഷേധ മാര്‍ച്ച് നടത്തി
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ കമ്മീഷൻ അംഗത്വത്തിൽ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ കേന്ദ്ര സർക്കാർ ഓഫീസിലേക്ക് മാർച്ച് നടത്തി
സ്വതന്ത്രവും നിഷ്പക്ഷവുമായി പ്രവർത്തിക്കേണ്ട ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെയും ജനാധിപത്യ മൂല്യങ്ങളെയും പൂർണ്ണമായി തകർക്കുന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്.
എസ്.ഐ.ആറുമായി (എസ് ഐ ആർ) ബന്ധപ്പെട്ട വിഷയത്തിൽ കമ്മീഷനിലെ മറ്റ് രണ്ട് അംഗങ്ങൾ നിരവധി തവണ എതിർപ്പ് അറിയിച്ചിട്ടും അത് പൂർണ്ണമായി അവഗണിച്ചുകൊണ്ട് ഏകപക്ഷീയമായാണ് ഗ്യാനേഷ് കുമാർ കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കാനുള്ള ആയുധമായി തിരഞ്ഞെടുപ്പ് കമ്മീഷൻ മാറി.
തെരഞ്ഞെടുപ്പ് രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയെ തകർക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് അവശ്യപ്പെട്ട് ഡി വൈ എഫ് ഐ കാസർകോട് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് കോട്ടച്ചേരി സർക്കിൾ കേന്ദ്രീകരിച്ചു ആരംഭിച്ചു. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. കെ ആർ അനിഷേധ്യ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എം വി രതീഷ്, ജില്ലാ വൈസ് പ്രസിഡന്റ്മാരായ നസറുദീൻ മലങ്കര, കെ മഹേഷ് എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം വി. ഗിനീഷ് സ്വാഗതം പറഞ്ഞു.
No comments