Breaking News

മൈസൂരിൽ നിന്നും കാസർകോട്ടേക്കുള്ള യാത്രക്കിടയിൽ 18കാരിയെ കാണാതായതായി പരാതി


കാസർകോട്: മൈസൂരിൽ നിന്നും കാസർകോട്ടേക്കുള്ള യാത്രക്കിടയിൽ 18കാരിയെ കാണാതായതായി പരാതി. മീത്തലെ എടനീർ മുസ്തഫ ക്യാട്ടേഴ്സിൽ താമസിക്കുന്ന ശരവണയുടെ കൊച്ചുമകൾ നിർമ്മല( 18) യെയാണ് കാണാതായത്. ഞായറാഴ്ച്ച ഉച്ചക്ക് 2 30 നും തിങ്കളാഴ്ച ഉച്ചക്ക് ഒന്നേ മുക്കാലിനുമിടയിലാണ് നർമ്മ ലയെ കാണാതായതെന്ന് ശരവണൻ വിദ്യാനഗർ പോലീസ് നൽകിയ പരാതി പറയുന്നു. മൈസൂരിൽ നിന്നും കാസർകോട്ടേക്ക് വരികയായിരുന്നു നിർമ്മല. വിദ്യാനഗർ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

No comments