പയ്യന്നൂരിൽ പൂട്ടിയിട്ട വീട്ടിൽനിന്ന് സ്വർണാഭരണവും പണവും മോഷ്ടിച്ചു
പയ്യന്നൂർ കണ്ടങ്കാളിയിൽ പൂട്ടിയിട്ട വീട്ടിൽനിന്ന് നാലുലക്ഷത്തിലധികം രൂപയുടെ സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ചു. കണ്ടങ്കാളി കുന്നത്ത് മനയ്ക്ക് സമീപം 'സന്തോഷ് ഹൗസിൽ' എം കെ ദാമോദരന്റെ വീട്ടിലാണ് മോഷണം നടന്നത്. ആഗസ്റ്റ് 11ന് രാവിലെ ആറിന് ദാമോദരനും ഭാര്യ എം കെ കമലാലക്ഷിയും കോഴിക്കോട്ടുള്ള മകൻ രവീന്ദ്രന്റെ വീട്ടിലേക്ക് പോയതായിരുന്നു. തിങ്കൾ പകൽ 2.30 ഓടെ ദാമോദരന്റെ വീട്ടിലെത്തിയ ബന്ധു ആർ വിനയനാണ് വീടിന്റെ വാതിൽ തുറന്നു കിടക്കുന്നതായി കണ്ടത്. മുൻവശത്തെ സിറ്റൗട്ട് ഗേറ്റും പ്രധാന വാതിലിന്റെ ലോക്കും കുത്തിപ്പൊളിച്ച നിലയിലാണ്. കിടപ്പുമുറിയിലെ അലമാരപ്പൂട്ടുകൾ തകർത്ത് ഉള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണക്കമ്മലുകളും മോതിരവും പണവും മോഷ്ടിക്കുകയായിരുന്നു. വിവരമറിഞ്ഞ് പയ്യന്നൂർ പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
No comments