തെരുവിൽ കഴിയുന്നവരുടെ വിശപ്പകറ്റാനായി അവാർഡ് തുകയുമായി സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് സമീര്‍ സിദിഖി മാഷെത്തി
കാഞ്ഞങ്ങാട് : തെരുവിൽ കഴിയുന്നവരുടെ വിശപ്പകറ്റാനായി അവാർഡ് തുകയുമായി സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് സമീർ സിദ്ദിഖി മാഷെത്തി. കാഞ്ഞങ്ങാട് സൗത്ത് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനായ സമീർ സിദ്ദിഖി തെരുവിൽ കഴിയുന്നവർക്ക് അന്നമൂട്ടുന്ന കാഞ്ഞങ്ങാട്ടെ നന്മ മരം ചാരിറ്റബിൾ ട്രസ്റ്റിന് അവാർഡ് തുകയിൽനിന്ന് സഹായം കൈമാറി. സംസ്ഥാന സർക്കാറിന്റെ 2026 വർഷത്തെ മികച്ച അധ്യാപകനുള്ള സംസ്ഥാന പുരസ്‌കാരമാണ് സമീർ സിദ്ദിഖിക്ക് ലഭിച്ചത്. നന്മമരം പ്രസിഡന്റ് സി പി ശുഭ സമീറിനെ ഉപഹാരം നൽകി ആദരിച്ചു. കുട്ടികളെ പഠിപ്പിക്കുന്നതോടൊപ്പം നന്മ മരം, ജനമൈത്രി പോലീസ് എന്നിവരോടൊപ്പം ചേർന്ന് സന്നദ്ധ പ്രവർത്തനം നടത്തുന്നതിന്റെ ഭാഗമായാണ് ആദരവ് നൽകിയത്. നന്മമരം ട്രഷറർ രമ്യ ഹരി അധ്യക്ഷയായി. ഷിബു നോർത്ത് കോട്ടച്ചേരി, വിനു വേലാശ്വരം, ജലീൽ ക്വാളിറ്റി, ഗോകുലാനന്ദൻ മോനാച്ച, ദിനേശൻ എക്സ് പ്ലസ് തുടങ്ങിയവർ സംബന്ധിച്ചു. നന്മമരം ജോയിന്റ് സെക്രട്ടറി ടി കെ വിനോദ് സ്വാഗതം പറഞ്ഞ
No comments