ഇരിയ പൊടവടുക്കം ക്ലായി തെയ്യംകെട്ടിന് മുന്നോടിയായി അന്നദാനത്തിനുള്ള നെല്‍കൃഷി കൊയ്തു
ക്ലായി കണ്ടത്തിൽ നടന്ന കൊയ്ത്തുത്സവം കോടോം-ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ ഹർഷ മുഖ്യാതിഥിയായി.
21-ാം വാർഡ് മെമ്പർ ടി. കൃഷ്ണൻ, ആഘോഷ കമ്മിറ്റി ചെയർമാൻ ഇ.കെ. ഷാജി ഇരിയ, ജനറൽ കൺവീനർ എ. നാരായണൻ നായർ പുതിയകണ്ടം, വർക്കിംഗ് ചെയർമാന്മാരായ നാരായണൻ നായർ കപ്പാത്തിക്കാൽ, രവീന്ദ്രൻ ടി. ക്ലായി എന്നിവർ സംസാരിച്ചു. മാതൃസമിതി ഭാരവാഹികളായ സരിത രാമകൃഷ്ണൻ, പ്രീജ ക്ലായി, ചന്ദ്രാവതി, കാർഷിക സമിതി ഭാരവാഹികളായ ജനാർദ്ദനൻ നായർ ക്ലായി, പവിത്രൻ നെല്ലിക്കാട്ട്, ആചാരസ്ഥാനികർ, തറവാട് കാരണവന്മാർ, മുണ്ടാത്ത് കോയ്മ അംഗങ്ങൾ, വിവിധ പ്രാദേശിക സമിതി ഭാരവാഹികൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.
കാർഷിക സംസ്കൃതിയുടെയും ജനകീയ കൂട്ടായ്മയുടെയും വിളംബരമായി കൊയ്ത്തുത്സവം.
No comments