പോഷൻ മേളയും പോഷകാഹാര പ്രദർശനവും സംഘടിപ്പിച്ചു ആരോഗ്യകരമായ ഭക്ഷണങ്ങളിലൂടെ ആരോഗ്യമുള്ള തലമുറയെ എന്ന ലക്ഷ്യവുമായിട്ടാണ് കേന്ദ്ര വനിത ശിശു വികസന മന്ത്രാലയത്തിന്റെ മാർഗ്ഗരേഖ പ്രകാരം കേരളത്തിൽ പോഷണൻ പദ്ധതി നടപ്പിലാക്കി വരുന്നത് ആറു വയസ്സിൽ താഴെയുള്ള കുട്ടികൾ ഗർഭിണികൾ പാലൂട്ടുന്ന അമ്മമാർ എന്നിവരിൽ പോഷണക്കുറവ് പരിഹരിക്കുന്നതിനുള്ളവൈവിധ്യങ്ങളായ പരിപാടികളാണ് വനിതാ ശിശു വികസന വകുപ്പ് അങ്കണവാടികളിലൂടെ നടപ്പിലാക്കി വരുന്നത് പോഷൻ മേളയും പോഷകാഹാര പ്രദർശനവും സംഘടിപ്പിച്ചു ആരോഗ്യകരമായ ഭക്ഷണങ്ങളിലൂടെ ആരോഗ്യമുള്ള തലമുറയെ എന്ന ലക്ഷ്യവുമായിട്ടാണ് വനിതാ ശിശു വികസന വകുപ്പ് അങ്കണവാടികളിലൂടെ നടപ്പിലാക്കി വരുന്നത് നീലേശ്വരം ശിശുവികസനപദ്ധതി ഓഫീസ് പോഷക മാസാചരണത്തിൻ്റെ ഭാഗമായ് ചെറുവത്തൂർ ഗ്രാമ പഞ്ചായത്തിൽ പഞ്ചായത്ത് തല പോഷൺ മായുടെ ഉദ്ഘാടനം സെപ്തംബർ 30 ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ടി നാരായണൻ നിർവ്വഹിച്ചു.
ഐ.സിഡി എസ് സൂപ്പർവൈസർ ശ്രീമതി പ്രീത സ്വാഗതം പറഞ്ഞു ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി മിനി മോൾ അധ്യക്ഷതവഹിച്ചു. പഞ്ചായത്തിലെ വിവിധ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാർ വാർഡ് മെമ്പർമാർ, എച്ച്ഐ എന്നിവർ സന്നിഹിതരായ പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അരുണിമ . ഹെൽത്ത് ഇൻസ്പെകർ അരുൺ കുമാർ സാറുംശിശുവികസന പദ്ധതി ഓഫീസ്സർ പി.പി ഷൈലജ വത്സല സി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പോഷക മാസാചരണ് വിളംബര ഘോഷയാത്രയും പോഷകാഹാര പ്രദർശനവും നടന്നു.
എച്ച് ഐ അരുൺകുമാർ കാസർഗോഡ് ഗവൺമെൻറ് ഹോസ്പിറ്റലിലെ ഡയറ്റീഷൻ ആര്യ എന്നിവർ ബോധവൽകരണക്ലാസ് നയിച്ചു. തുടർന്ന് അങ്കണവാടി പ്രവർതകരുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
ചെറുവത്തൂർ ഗ്രാമപഞ്ചായത്തിൽ പോഷൺ മേള സംഘടിപ്പിച്ചു
Reviewed by News Room
on
7:26 PM
Rating: 5
No comments