പാണത്തൂർ കല്ലപ്പള്ളിയിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി
രാജപുരം : പാണത്തൂർ കല്ലപ്പള്ളിയിലെ പെരുമുണ്ടയിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി. പെരുമുണ്ട ബീരുതണ്ടിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെ റോഡരികിലാണ് പുലിയെ ചത്ത നിലയിൽ കണ്ടത് .
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഗ്രേഡ്, സെക്ഷൻ സ്റ്റാഫ് തുടങ്ങിയവർ സ്ഥലത്തെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം എൻ ടി സിഎ ഗൈഡ് ലൈൻ പ്രകാരം മറവ് ചെയ്യും. പുലിയുടെ ശരീരത്തിൽ പ്രകടമായ മുറിവുകളൊന്നും കാണാനില്ലെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. അതിനാൽ വിഷം ഉള്ളിൽ ചെന്നതാണോ എന്ന് സംശയമുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ സാധിക്കൂ എന്ന് അധികൃതർ അറിയിച്ചു. പുലിയെ കാണാനായി വൻ ജനക്കൂട്ടമാണ് പ്രദേശത്ത് തടിച്ചുകൂടിയിരിക്കുന്നത്.
No comments