Breaking News

സ്പാ, മസാജ് പാർലറുകളിൽ ബംഗ്ലാദേശികൾ ജോലി ചെയ്യുന്നത് രേഖകളില്ലാതെ; കണ്ടെത്താൻ ജില്ലയിൽ പരിശോധന ഊർജിതം...


കാസർകോട്: ബംഗ്ലാദേശിൽ നിന്നു അനധികൃതമായി ഇന്ത്യയിൽ എത്തിയ ബംഗ്ലാദേശ് പൗരന്മാരിൽ നിരവധി പേർ കാസർകോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ താമസിച്ചു വിവിധ ജോലികൾ ചെയ്തുവരുന്നതായി സൂചന. ഇതേ തുടർന്ന് അത്തരക്കാരെ കണ്ടെത്തുന്നതിനായി കേന്ദ്ര-സംസ്ഥാന ഇന്റലിജൻസ് ഏജൻസികൾ അന്വേഷണം ആരംഭിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങൾ, സ്പാകൾ, റിസോർട്ടുകൾ, വാടക കെട്ടിടങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം. കേന്ദ്ര ഏജൻസികൾ നൽകിയ മുന്നറിയിപ്പിനെ തുടർന്ന് കണ്ണൂരിൽ നടത്തിയ റെയ്ഡിൽ സ്പാകളിൽ ജോലി നോക്കിയിരുന്ന അഞ്ചു യുവതികളെ പിടികൂടിയിരുന്നു. വ്യാജ ആധാർ കാർഡ് ഉപയോഗിച്ചാണ് ഇവർ സ്പാകളിൽ ജോലി ചെയ്തിരുന്നതെന്നു അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഇതേ തുടർന്നാണ് അന്വേഷണം അയൽ ജില്ലകളിലേയ്ക്കും വ്യാപിപ്പിക്കുവാൻ അന്വേഷണ ഏജൻസികൾ തീരുമാനിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി വാടക കെട്ടിടങ്ങൾ, വാടക വീടുകൾ എന്നിവിടങ്ങളിൽ താമസിച്ചുവരുന്ന മുഴുവൻ ഇതര സംസ്ഥാനക്കാരെയും നേരിൽ കണ്ട് പരിശോധന നടത്താനാണ് അധികൃതരുടെ നീക്കം. സമാന രീതിയിലുള്ള അന്വേഷണം കർണ്ണാടകയിലെ തുറമുഖ നഗരമായ മംഗ്ളൂരുവിലും ആരംഭിച്ചിട്ടുണ്ട്.

No comments