കാസർകോട്: തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട ബൈക്ക് കവർന്ന സംഭവത്തിൽ രണ്ടു യുവാക്കളെ ചന്തേര പൊലീസ് അറസ്റ്റുചെയ്തു. തങ്കയം സ്വദേശി ഷർബാസ്(22), പയ്യന്നൂർ പുഞ്ചക്കാട് സ്വദേശി മുഹമ്മദ് സാബിത്ത്(21) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഒരാൾ കൂടി സംഘത്തിലുണ്ടെന്ന് പൊലിസ് പറയുന്നു. ഇയാളെ പിടികൂടാനുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ബൈക്ക് മോഷണം പോയത്. ഇളമ്പച്ചി തലിച്ചാലം സ്വദേശിയായ അധ്യാപകൻ പിവി പ്രശോഭിന്റെ ബൈക്കാണ് പ്രതികൾ കവർന്നത്. രാവിലെ റെയിൽവേ സ്റ്റേഷന് സമീപം നിർത്തിയിട്ട് കാസർകോട്ടേയ്ക്ക് പോവുകയായിരുന്നു പ്രശോഭ്. വൈകീട്ട് തിരിച്ചുവന്നപ്പോഴാണ് ബൈക്ക് കാണാതായത് ശ്രദ്ധയിൽപെടുന്നത്. പരാതിയെ തുടർന്ന് സിസിടിവി ക്യാമറ പരിശോധിച്ചുള്ള അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിയാൻ കഴിഞ്ഞു. കൂടാതെ പുഞ്ചക്കാട് സ്വദേശിയായ ഒരാൾ പ്രതികളെ കുറിച്ച് ഉടമസ്ഥനെ വിവരം അറിയിച്ചു. ഉടമസ്ഥൻ സഹോദരനായ പൊലീസ് ഉദ്യോഗസ്ഥനെ അറിയിക്കുകയും പിന്നീട് പ്രതികളെ പിടികൂടുകയുമായിരുന്നു. അന്വേഷണത്തിൽ ബൈക്ക് കഷണങ്ങളാക്കിയ നിലയിൽ ആക്രിക്കാരനിൽ നിന്ന് കണ്ടെടുത്തു.
തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട ബൈക്ക് കവർന്ന സംഭവത്തിൽ രണ്ടു യുവാക്കളെ ചന്തേര പൊലീസ് അറസ്റ്റുചെയ്തു
Reviewed by News Room
on
11:57 PM
Rating: 5
No comments