ടി. എം. ജേക്കബിന്റെ 76-ാം ജന്മവാർഷികം കേരള കോൺഗ്രസ് (ജേക്കബ്) കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്നക്കുന്നിലെ ഹോളി ട്രിനിറ്റി പുവർ ഹോമിൽ സമുചിതമായി ആചരിച്ചു
വെള്ളരിക്കുണ്ട്: കേരള കോൺഗ്രസ് (ജേക്കബ്) സ്ഥാപക നേതാവും മുൻ മന്ത്രിയുമായിരുന്ന ടി. എം. ജേക്കബിന്റെ 76-ാം ജന്മവാർഷികം കേരള കോൺഗ്രസ് (ജേക്കബ്) കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് പുന്നക്കുന്നിലെ ഹോളി ട്രിനിറ്റി പുവർ ഹോമിൽ സമുചിതമായി ആചരിച്ചു.
എഫ്.ഡി.എസ്.എച്ച്.ജെ സന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തിൽ വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന പുവർ ഹോമിൽ നിലവിൽ 19-ഓളം അശരണരും ആരോരുമില്ലാത്ത അമ്മമാരുമാണ് കഴിയുന്നത്. സിസ്റ്റർ റോസീറ്റയുടെ നേതൃത്വത്തിലുള്ള സന്യാസിനി സമൂഹമാണ് ഇവരുടെ പരിചരണവും സംരക്ഷണവും നിർവഹിക്കുന്നത്.
കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ പ്രസിഡന്റ് ആന്റക്സ് ജോസഫ് അധ്യക്ഷത വഹിച്ചു. സിസ്റ്റർ മരീസാമ്മ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറിമാരായ മാത്യു നാരകത്തറ, ചാക്കോ കെ. എം., വനിതാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആനിയമ്മ മാത്യു, എ. എൽ. മാത്യു, ടോംസി തോമസ്, എ. എം. സണ്ണി എന്നിവർ സംസാരിച്ചു. യൂത്ത് ഫ്രണ്ട് (ജേക്കബ്) പ്രസിഡന്റ് മനോജ് വലിയപ്ലാക്കൽ നന്ദി പറഞ്ഞു.
തുടർന്ന് കേരള കോൺഗ്രസ് (ജേക്കബ്) പ്രവർത്തകർ ഭക്ഷ്യവസ്തുക്കൾ കൈമാറി.കേക്ക് മുറിച്ച് പുവർ ഹോമിലെ അന്തേവാസികൾക്ക് പങ്കുവെച്ചു.
No comments