ബി.എം.എസ് വെള്ളരിക്കുണ്ട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിശ്വകർമ്മ ജയന്തി ആഘോഷിച്ചു
വെള്ളരിക്കുണ്ട്: വിശ്വകർമ്മ ജയന്തി ദിനാചരണത്തിന്റെ ഭാഗമായി ബി.എം.എസ് വെള്ളരിക്കുണ്ട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് (സെപ്റ്റംബർ 17) മാലോം വ്യാപാരഭവനിൽ വിശ്വകർമ്മ ജയന്തി ആഘോഷിച്ചു.
ബി.എം.എസ് സംസ്ഥാന സമിതി അംഗം ബാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് വിനോദ് കുമാർ അധ്യക്ഷത വഹിച്ചു.
രമണി കൊന്നക്കാട്, സാജൻ പുഞ്ച, സുരേഷ് കുമാർ പുലിക്കോടൻ, സുരേഷ് സി.വി. എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. മേഖലാ സെക്രട്ടറി റെജികുമാർ സ്വാഗതം പറഞ്ഞു. മേഖലാ വൈസ് പ്രസിഡന്റ് പി.എസ്. രാധാകൃഷ്ണൻ നന്ദി അറിയിച്ചു.
No comments